കൂത്താട്ടുകുളം : എസ്.എൻ.ഡി.പി യോഗം കിഴകൊമ്പ് ശാഖാ 871 ദക്ഷിണ കൈലാസം ശ്രീകാർത്തികേയ ഭജനസമാജം ക്ഷേത്രം മങ്ങാട്ടമ്പലത്തിൽ ഗുരുതി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. പുറംകളത്തിൽ ഗുരുതി, കളമെഴുത്തും പാട്ടും, കലം കരിക്കൽ, കഞ്ഞി വഴിപാട് എന്നിവ എല്ലാ ദിവസവും നടക്കും. 21-ന് രാവിലെ 8ന് പൊങ്കാല അർപ്പണം. ശബരിമല മുൻ മേൽശാന്തി എ.ആർ. രാമൻ നമ്പൂതിരി അഗ്നിജനനം നിർവഹിക്കും. 10.30ന് പൊങ്കാല നിവേദ്യസമർപ്പണം നടക്കും. യൂണിയൻ ഭാരവാഹികളായ പി. ജി. ഗോപിനാഥ്, സി. പി. സത്യൻ, പി കെ. അജിമോൻ, എം. പി. ദിവാകരൻ, നഗരസഭ അദ്ധ്യക്ഷ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം വി.ജി. രവീന്ദ്രൻ ഭദ്രദീപം തെളിക്കും. രാത്രി എട്ടിന് ഒലിയപ്പുറം കലാക്ഷേത്രയുടെ ഭരതനാട്യം അരങ്ങേറ്റം. 23-ന് രാത്രി എട്ടിന് വലിയഗുരുതി നടക്കുമെന്നും പ്രസിഡന്റ് രാജേഷ് എൻ. ടി, സെക്രട്ടറി ഡോ.രാഹുൽ ഷാജൻ എന്നിവർ അറിയിച്ചു.