religion
പുന്നമറ്റം ജുമാ മസ്ജിദിൽ നടന്ന ജഅ്ഫർ കോയ തങ്ങൾ അനുസ്മരണ യോഗത്തിൽ എം. പി അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തുന്നു

മൂവാറ്റുപുഴ: സുന്നത് ജമാഅത്തിന്റെ സജീവ സാന്നിധ്യവും ഇസ്ലാമിക പ്രബോധന പ്രവർത്തകനും ഇടുക്കി മുസ്ലിം ജമാഅത്ത് ജില്ലാ അദ്ധ്യക്ഷനും പ്രമുഖ പണ്ഡിതനുമായ കുമ്പങ്കല്ല് പള്ളിപ്പാട്ട് പുത്തൻപുരയിൽ സയ്യിദ് പി. പി. ജഅ്ഫർ കോയ തങ്ങൾ അൽ ഐദ്രൂസിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് ആയിരങ്ങൾ. നിരവധി മസ്ജിദുകളിൽ ഇമാമും ഖാസിയുമായി സേവനം അനുഷ്ടിച്ച തങ്ങൾക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ശിക്ഷ്യന്മാരും സൗഹൃദ വലയവും ഉണ്ട്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തങ്ങളുടെ വസതിയായ തൊടുപുഴ കുമ്പങ്കല്ലിലെ വീട്ടിൽ എത്തിച്ചു. ഇന്നലെ രാവിലെ 11ന് വീട്ടിൽ നടന്ന മയ്യത്ത് നമസ്കാരത്തിന് സഹോദരൻ നൗഷാദ് തങ്ങളും തറവാട് മഹല്ലായ മൂവാറ്റുപുഴ പുന്നമറ്റം ജുമാ മസ്ജിദിൽ നടന്ന മയ്യത്ത് നമസ്കാരത്തിന് മകൻ അഹമ്മദ് ജിഫ്രി തങ്ങളും നേതൃത്വം നൽകി. പുന്നമറ്റം ജുമാ മസ്ജിദിൽ നടന്ന അനുസ്മരണ യോഗത്തിൽ സയ്യിദ് ഹാഷിം തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എം .പി അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി, ടി.കെ. അബ്ദുൽ കരീം സഖാഫി, ജലാലുദ്ധീൻ അഹ്സനി, സക്കീർ തങ്ങൾ പുന്നമറ്റം, നാസർ തങ്ങൾ ആലപ്പുഴ, ഹസൻ അഷറഫി, സുബൈർ അഹ്സനി, അബ്ബാസ് മുസ്ലിയാർ പെരിങ്ങാട്, എം.പി. അബ്ദുൽ കരിം സഖാഫി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.