അങ്കമാലി: സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ അഞ്ചു വർഷം ചാലക്കുടി മണ്ഡലം സാക്ഷ്യം വഹിച്ചിട്ടുള്ളതെന്ന് യു.ഡി.എഫ് എം.എൽ.എമാർ. ഏതൊരു മേഖലയെടുത്ത് പരിശോധിച്ചാലും ചാലക്കുടിയിൽ എം.പി എന്ന നിലയിൽ ബെന്നി ബഹനാൻ നടത്തിയ വികസനങ്ങൾ കാണാൻ കഴിയും. കോവിഡ് കാരണങ്ങളാൽ എം.പി ഫണ്ട്‌ തുക ബി.ജെ.പി സർക്കാർ വെട്ടി കുറച്ച് 17 കോടി ആക്കിയിരുന്നു. ആ തുകയും മുൻ എം.പി ഇന്നസെന്റ് ചെലവഴിക്കാത്ത 2.83 കോടിയും ഉൾപ്പെടെ 19.18 കോടി രൂപയുടെ വികസനങ്ങളാണ് ബെന്നി ബഹനാൻ നടത്തിയിട്ടുള്ളതെന്നും പരാജയ ഭീതിയാണ് നുണ പ്രചാരണങ്ങൾക്ക് എൽ.ഡി.എഫിനെ പ്രേരിപ്പിക്കുന്നതെന്നും യു.ഡി.എഫ് എം.എൽ.എമാരായ റോജി എം ജോൺ, അൻവർ സാദത്ത്, സനീഷ് കുമാർ ജോസഫ്, എൽദോസ് കുന്നപ്പള്ളി എന്നിവർ പറഞ്ഞു. നുണ പ്രചരണത്തിന് മണ്ഡലത്തിലെ വോട്ടർമാർ മറുപടി നൽകുമെന്നും വമ്പിച്ച ഭൂരിപക്ഷത്തോട് കൂടി ബെന്നി ബഹനാൻ പാർലമെന്റിൽ തിരിച്ചെത്തുമെന്നും എം.എൽ.എമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ബെന്നി ബെഹനാന്റെ വികസന പ്രവ‌ർത്തനങ്ങൾ

സി.ആർ.ഐ ഫണ്ടിൽ നിന്നും 39.75 കോടി രൂപ

പ്രധാനമന്ത്രി ഗ്രാം സടക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 84.37 കോടിയുടെ 21 റോഡുകൾ

റെയിൽവേ പദ്ധതികൾക്കായി അങ്കമാലിയിൽ 12.50 കോടി,​ചാലക്കുടിയിൽ 4.50 കോടി

ആലുവ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറൻ കവാടം, അങ്ങാടിക്കടവ് പീച്ചാനിക്കാട് റെയിൽവേ അടിപ്പാത, ആലുവ -തുരുത്ത് റെയിൽവേ നടപ്പാലം, ചമ്പന്നൂർ റെയിൽവേ മേൽപ്പാലം എന്നിവയ്ക്ക് അനുമതി.

ചാലക്കുടി അണ്ടർ പാസ്, കൊരട്ടി ഇ.എസ്.ഐ ആശുപത്രി.

ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിലെ അടിപ്പാതയ്ക്ക് 128.47 കോടി.

കാലടി - മലയാറ്റൂർ -കാടപ്പാറ മുളങ്കുറ്റി റോഡിന് 22.75 കോടി ,

ദേശം -ചൊവ്വര - ശ്രീമൂലനഗരം പുതിയേടം- പാറപ്പുറം -വല്ലംകടവ് റോഡിന് 17 കോടി.