വൈപ്പിൻ: മുനമ്പം വ്യാസവംശോദ്ധാരണി സഭ ശ്രീധർമ്മശാസ്താക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് പറവൂർ രാകേഷ് തന്ത്രി കൊടികയറ്റി. ഇന്ന് 5.30ന് അഷ്ട ദ്രവ്യ മഹാഗണപതിഹോമം, 8 ന് സുബ്രഹ്മണ്യസ്വാമിക്ക് വിശേഷാൽ പൂജയും നവകലശാഭിഷേകവും. 6.45 ന്‌ സോപാന സംഗീതം. നാളെ 8ന് ശ്രീകൃഷ്ണ ഭഗവാന് നവകലശാഭിഷേകം.16ന് വൈകീട്ട് 6.45ന് പ്രഭാഷണം . 17ന് വൈകീട്ട് 6.45ന് കൈകൊട്ടിക്കളി . 18ന് 9ന് ഉത്സവബലി, 6.30ന് പുല്ലാങ്കുഴൽവാദനം. 19ന് 9ന് കാഴ്ചശ്രീബലി, 4ന് പകൽപ്പൂരം, 9.30ന് പള്ളിനായാട്ട്. 20ന് രാവിലെ 6 ന് കണി കാണിക്കൽ, 11.30ന് അമൃതഭോജനം, 5ന് മുനമ്പം ബീച്ചിൽ ആറാട്ട്. തുടർന്ന് അത്താഴപൂജ, പഞ്ചവിംശതി, കലശാഭിഷേകം, ശ്രീഭൂതബലി, മംഗള പൂജ .