udf
യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെ തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്വീകരണ കേന്ദ്രങ്ങളിൽ സ്ത്രീകൾ ചന്ദനം നെറ്റിയിൽചാർത്തി സ്വീകരിക്കുന്നു.

മൂവാറ്റുപുഴ : യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് തൊടുപുഴ നിയോജക മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടനം പൂർത്തിയാക്കി. കുടയത്തൂർ, അറക്കുളം, വെള്ളിയാമറ്റം, ആലക്കോട് എന്നി പഞ്ചായത്തുകളിലും തൊടുപുഴ നഗരസഭ പരിധിയിലുമാണ് ഇന്നലെ പര്യടനം നടത്തിയത്. രാവിലെ കോളപ്രയിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം പര്യടനം ഉദ്ഘാടനം ചെയ്തു. എം.കെ പുരുഷോത്തമൻ അദ്ധ്യക്ഷനായി. തുടർന്ന് കുടയത്തൂർ, മുസ്ലിം പള്ളി, കാഞ്ഞാർ, ആശുപത്രിപ്പടി, പന്ത്രാണ്ടം മൈൽ, അശോക കവല, മൂലമറ്റം, ഗുരുതി കുളം, കരിപ്പിലങ്ങാട്, കുളമാവ്, പൂമാല എന്നിവിടങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി പര്യടനം നടത്തി. ഉച്ചക്ക് ശേഷം പന്നിമറ്റം, വെള്ളിയാമറ്റം, ഇളംദേശം, കലയന്താനി, ചിലവ്, ശാസ്താംപാറ, ഇടവെട്ടി, കുമ്മംകല്ല്, ഉണ്ടപ്ലാവ്, മങ്ങാട്ടു കവല എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി. വൈകിട്ട് കാഞ്ഞിരമറ്റം, ഒളമറ്റം പാറ, ലക്ഷം വീട്, നടുകണ്ടം, പാറക്കടവ്, കോലാനി, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് വേങ്ങല്ലൂരിൽ സമാപിച്ചു. മഹിള കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ജെബി മേത്തർ എംപി സമാപന സമ്മേളനം വേങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്തു. ഇന്ന് ദേവികുളം നിയോജക മണ്ഡലത്തിൽ ഡീൻ കുര്യാക്കോസ് പര്യടനം നടത്തും. കാന്തല്ലൂർ, മറയൂർ, മൂന്നാർ മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കാണും.