ആലുവ: എടത്തല ശ്രീകുഞ്ചാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം ഇന്ന് ആരംഭിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.എൻ. ദേവാനന്ദൻ, സെക്രട്ടറി വി.കെ. രവീന്ദ്രൻ, ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് സുകു സോമരാജ്, സെക്രട്ടറി ടി.ബി. രാമപ്പൻ എന്നിവർ അറിയിച്ചു. ക്ഷേത്രം തന്ത്രി ഇടപ്പള്ളി മന ദേവനാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി ദാമോദരൻ നമ്പൂതിരിപ്പാട് എന്നിവർ പൂജാചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് പുലർച്ചെ അഞ്ചിന് നിർമ്മാല്യദർശനത്തോടെ ചടങ്ങുകൾ ആരംഭിക്കും. രാത്രി ഏഴിന് സോപാനസംഗീതത്തോടെ വിശേഷാൽ ദീപാരാധന. നാളെ രാത്രി 7.15ന് നൃത്തനൃത്ത്യങ്ങൾ, ഗ്രാമോത്സവം, 16ന് രാത്രി 7.15ന് ഗ്രാമോത്സവം, 17ന് 7.15ന് തിരുവാതിരകളി, ഫ്യൂഷൻഡാൻസ്, കൈകൊട്ടിക്കളി, 18ന് രാത്രി 7.15ന് നൃത്തനൃത്ത്യങ്ങൾ, 19ന് രാത്രി 7.15ന് നൃത്തനൃത്ത്യങ്ങൾ, 20ന് രാത്രി 7.15ന് വയലിൻ സോളോ, എട്ടിന് പാട്ടുത്സവം, 21ന് രാത്രി 7.30ന് 'രുദ്രപ്രജാപതി' ബാലെ, 22ന് രാത്രി 7.15ന് കുച്ചിപ്പുടി, 7.45ന് എസ്.ഒ.എസിലെ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ. 23നാണ് പത്താമുദയ മഹോത്സവം. രാവിലെ ഒമ്പതിന് പത്താമുദയ സർപ്പപൂജ, 9.30ന് ശീവേലി, 11.30ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 3.30ന് പകൽപ്പൂരം, രാത്രി എട്ടിന് നടപ്പുരമേളം എന്നിവ നടക്കും.