ആലുവ: എറണാകുളം ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ കളമശേരി മണ്ഡലം തിരഞ്ഞെടുപ്പ് പര്യടനം കടുങ്ങല്ലൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.എസ്. നന്മദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി. ധനപാലൻ, വി.ഇ. അബ്ദുൾ ഗഫൂർ, ജമാൽ മണക്കാടൻ, മധു പുറക്കാട്, ജോസഫ് ആന്റണി, വി.കെ. ഷാനവാസ്, എം.ബി. ജലിൽ, ടി.എച്ച്. നൗഷാദ്, സുരേഷ് മട്ടത്തിൽ, റിയാസ് പുളിക്കായത്ത് എ.സി. സുധാദേവി, രാഹുൽ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.