
തിരുവനന്തപുരം: ശ്രീ ശങ്കര സങ്കേത് ഫൗണ്ടേഷന്റെ ഈ വർഷത്തെ ശ്രീശങ്കര ദ്വിഗ്വിജയം കനകധാര പുരസ്‌കാരത്തിന് ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.വിബിൻദാസ് കടങ്ങോട്ട് അർഹനായി. വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരീ ക്ഷേത്രത്തിൽ കഴിഞ്ഞ മാസം നടന്ന 216 ആദിവാസി യുവതീ യുവാക്കളുടെ സമൂഹ വിവാഹം മുൻനിർത്തിയാണ് ഈ അവാർഡിന് ഡോ.വിബിൻദാസിനെ തെരഞ്ഞെടുത്തത്.
മേയ് 11ന് രാവിലെ 10 മണിക്ക് കാലടി ശ്യംഗേരി മഠത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.