
കൊച്ചി: തപാൽ വകുപ്പിന് കീഴിലെ കൊച്ചി ആർ.എം.എസ് ഇ.കെ ഡിവിഷൻ ജീവനക്കാർ വിഷു ആഘോഷം സംഘടിപ്പിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഓഫീസിൽ നടന്ന ചടങ്ങ് ഹെഡ് റെക്കാഡ് ഓഫീസർ എസ്.സജി ഉദ്ഘാടനം ചെയ്തു. 30ലേറെ ജീവനക്കാർ പങ്കെടുത്തു. തപാൽ വകുപ്പിന്റെ വിഷുക്കൈനീട്ടം പദ്ധതിയിലൂടെ എല്ലാ സ്റ്റാഫിനും തപാലിൽ വിഷുക്കൈനീട്ടവും സമ്മാനിച്ചു.