1

പള്ളുരുത്തി: ലോക് സഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ഇടക്കൊച്ചിയിൽ യു.ഡി.എഫ് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. എൻ.ആർ. ശ്രീകുമാർ, വിൻസി ഫ്രാൻസിസ്, ജോൺ റിബല്ലോ, എം.കെ.നരേന്ദ്രൻ, പി.ഡി.സുരേഷ്, രാജി രാജൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ബ്ലോക്ക്‌ കമ്മിറ്റി, പോഷക സംഘടന ഭാരവാഹികൾ പങ്കെടുത്തു.