
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനോടനുബന്ധിച്ച് നടത്തിയ ഐ.എൻ.ടി.യു. സി നേതൃത്വ കൺവെൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. ടി.ജെ.വിനോദ് എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, സൈബ താജുദ്ധീൻ, എം.എം.രാജു, ടി.കെ.രമേശൻ, ഇ .തറുവായികുട്ടി, സ്ലീബാ സാമുവൽ, സൈമൺ ഇടപ്പള്ളി, ഏലിയാസ് കാരിപ്ര, ബാബു സാനി, പി.പി.അലിയാർ, ശിവശങ്കരൻ നായർ, വി.സി.പത്രോസ്, സെൽജൻ അട്ടിപ്പേറ്റി, സുനിൽകുമാർ.പി.സി, മുഹമ്മദ് സഹീർ, അഷറഫ്.കെ.എ, അരുൺ ഗോപി എന്നിവർ പ്രസംഗിച്ചു.