family

കൊച്ചി: പച്ചാളം അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷൻ വാർഷികം 28ന് വൈകിട്ട് 5ന് എറണാകുളം ടി.ഡി.എം ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ, തലമുറകളിലൂടെ അഞ്ചിപ്പറമ്പിൽ എന്ന് കുടുംബചരിത്രഗ്രന്ഥം കേരള- മുംബേ ഹൈക്കോടതി റിട്ട.ജഡ്ജ് ജസ്റ്റിസ് കെ. സുകുമാരൻ സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ ജസ്റ്റിസ് പി.എസ്. ഗോപിനാഥന് നല്കി പ്രകാശനം ചെയ്യും. കവിയും എഴുത്തുകാരനുമായ ടി.കെ. മംഗളാനന്ദൻ പുസ്തകപരിചയവും ഫാമിലി അസോസിയേഷൻ അംഗം നിഷ ബിനോയ് പുസ്തവായനയും നിർവഹിക്കും. ഫാമിലി അസോസിയേഷന്റെ സാമൂഹ്യസേവനോദ്ഘാടനം ജില്ല അയു‌ർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ ഡോ.സി.വൈ. എൽസി നിർവഹിക്കും