
കൊച്ചി: കേരള കാർട്ടൂൺ അക്കാഡമിയും ടൂൺസ് അനിമേഷനും ചേർന്ന് കാർട്ടൂൺ മത്സരം സംഘടിപ്പിക്കുന്നു. 17 വയസ് വരെ ജൂനിയർ വിഭാഗത്തിലും 18-25 വയസുകാരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തും. ഒരാൾക്ക് മൂന്ന് കാർട്ടൂൺ വരെ സമർപ്പിക്കാമെന്ന് സംഘാടകർ അറിയിച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പാണ് വിഷയം. മേയ് 31 വരെ സമർപ്പിക്കാം. ഇമെയിൽ: cartoonacademy@gmail.com
10000 രൂപ, 7500 രൂപ, 5000 രൂപ ക്യാഷ് അവാർഡുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്കായി സൗജന്യ കാർട്ടൂൺ ശില്പശാല സംഘടിപ്പിക്കും. ജൂൺ ആദ്യവാരം വിജയികളെ പ്രഖ്യാപിക്കും. ജൂൺ മാസം സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് അറിയിച്ചു.