 
പെരുമ്പാവൂർ: എം.സി റോഡിൽ പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടിയിൽ ലോറി ഇടിച്ച് നിയന്ത്രണംവിട്ട കാർ വൈദ്യുത പോസ്റ്റിലിടിച്ച് കാറിലുണ്ടായിരുന്ന യുവാവ് മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. മലപ്പുറം തവന്നൂർ നെല്ലിപ്പാക്കുന്നിൽ മുഹമ്മദിന്റെ മകൻ ജൂനൈദ് ദാരിമിയാണ് (29) മരിച്ചത്. കൂടെയുണ്ടായിരുന്ന ഹഫ്ത്ത, മുഷ്‌റഫ, റമീസ്, റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്.
തടികയറ്റിവന്ന ലോറി ഇടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ ഇലക്ടിക്ക് പോസ്റ്റിൽ ഇടിച്ചതിനുശേഷം റോഡിൽ കിടന്നിരുന്ന മിക്‌സർ മെഷിനിലും ഇടിക്കുകയായിരുന്നു. കാറിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. പെരുമ്പാവൂർ പൊലീസും ഫയർഫോഴ്‌സും എത്തി കാർ വെട്ടിപ്പൊളിച്ചാണ് ആറുപേരേയും പുറത്തെടുത്ത് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ജുനൈദിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ നാലുപേരെ പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി.