legal
ജില്ലാ ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൂവപ്പടി ബത്ലഹേം അഭയഭവനിൽ നടത്തിയ അഭാലത്ത് അതോറിറ്റി സെക്രട്ടറി എൻ. രഞ്ജിത് കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു, '

പെരുമ്പാവൂർ:ആരോരുമില്ലാത്ത അനാഥർക്കും അശരണർക്കും വേണ്ടി കൂവപ്പടിയിൽ പ്രവർത്തിക്കുന്ന ബെത്ലഹേം അഭയ ഭവനിൽ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ അദാലത്ത് നടത്തി. താമസക്കാരുടെ ശാരീരിക മാനസിക ഉന്നമനത്തിനു വേണ്ടി നടത്തിയ അദാലത്ത് സബ് ജഡ്ജിയും എറണാകുളം ജില്ല ലീഗൽ സർവീസ് അതോറിറ്റിയുടെ സെക്രട്ടറിയുമായ എൻ. രഞ്ജിത്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. താമസക്കാരുടെ മികച്ച പുനഃരധിവാസത്തിനായി ബന്ധുജനങ്ങളുടെ സഹകരണവും അനിവാര്യമാണെന്ന് ജഡ്ജി അഭിപ്രായപ്പെട്ടു. ചടങ്ങിൽ ബത്ലഹേം അഭയ ഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ ആമുഖ പ്രഭാഷണം നടത്തി. ഷാജു കാരിപ്ര ആശംസകൾ നേർന്നു.