udf
യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ തിരഞ്ഞെടുപ്പ് പര്യടനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: യു.ഡി.എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ കുന്നത്തുനാട്ടിലെ പുത്തൻകുരിശ് ബ്ളോക്കിലെ രണ്ടാം ഘട്ട പര്യടനം പൂർത്തിയാക്കി. അമ്പലമേട് മണ്ഡലത്തിലെ ബ്രഹ്മപുരം മെമ്പർ ജംഗ്ഷനിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ സി.പി. ജോയി അദ്ധ്യക്ഷനായി. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, സെക്രട്ടറി ഐ.കെ. രാജു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. തങ്കപ്പൻ, എം.ടി. ജോയി, എം.പി. രാജൻ, സുജിത് പോൾ, എൻ.വി.സി. അഹമ്മദ്, പോൾസൺ പീ​റ്റർ, കെ.വി.എൽദോ സുജിത് പോൾ എന്നിവർ സംസാരിച്ചു. തിരുവാണിയൂർ, പുത്തൻകുരിശ്, പൂതൃക്ക, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളിൽ പര്യടനം പൂർത്തിയാക്കി പെരിങ്ങാലയിൽ സമാപിച്ചു.