വൈപ്പിൻ: ഞാറക്കൽ ആറാട്ടുവഴിയിൽ ഫെഡറൽ ബാങ്കിന് എതിർവശത്തെ തൈപ്പറമ്പിൽ ടി. ജെ. ആൽബർട്ടിന്റെ വീട്ടിൽ കഴിഞ്ഞദിവസം പുലർച്ചെ 3.30ന് മോഷണം നടന്നു. ഗേറ്റിൽ സ്ഥാപിച്ചിരുന്ന വിലപിടിപ്പുള്ള രണ്ട് ലൈറ്റ്‌സെറ്റുകൾ, വിലപിടിപ്പുള്ള ചെരുപ്പുകൾ, കളർ സ്റ്റോൺ എന്നിവയാണ് കളവുപോയത്. ഇതിന്റെ സി.സി. ടി.വി. ദൃശ്യങ്ങൾ സഹിതം ഞാറക്കൽ പൊലീസിൽപരാതി നൽകി.