
മട്ടാഞ്ചേരി:മഹാത്മാ സ്നേഹ കൂട്ടായ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വിഷു ആഘോഷങ്ങളുടെ ഭാഗമായി പാലിയേറ്റീവ് കെയർ അംഗങ്ങൾക്ക് പുതുവസ്ത്രങ്ങൾ വിതരണം ചെയ്തു.കെ.പി.സി.സി.സെക്രട്ടറി തമ്പി സുബ്രഹ്മണ്യത്തിന് കൈമാറി ഗായകൻ പ്രദീപ് പള്ളുരുത്തി ഉദ്ഘാടനം ചെയ്തു.ഷമീർ വളവത്ത് അദ്ധ്യക്ഷത വഹിച്ചു. റഫീക്ക് ഉസ്മാൻ സേഠ്,എം.എം സലീം,അസീസ് ഇസ്ഹാക്ക് സേഠ്,സി.പി. പൊന്നൻ തുടങ്ങിയവർ സംസാരിച്ചു.