കൊച്ചി: തൃക്കാക്കര മഹാവിഷ്ണു ക്ഷേത്ര ദർശനത്തിനുശേഷം അദ്ധ്യാപികയും സാഹിത്യകാരിയുമായ ഡോ. എം. ലീലാവതിയെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ ഇന്നലെ കളമശേരിയിൽ പര്യടനത്തിന് തുടക്കം കുറിച്ചത്.
തൃക്കാക്കര സെന്റ് മേരീസ് ലെവുക്ക കോൺവെന്റ്,
കിഴക്കേ കടുങ്ങല്ലൂരിൽ അയോദ്ധ്യ പ്രിന്റേഴ്‌സിന്റെ ആദ്യ മാനേജിങ്ങ് ഡയറക്ടറായിരുന്ന പി.സുന്ദരം, പ്രശസ്ത സാഹിത്യകാരി ഗ്രേസി, ഭർത്താവും വീക്ഷണം പത്രാധിപസമിതിയംഗവുമായിരുന്ന ശശികുമാർ, കേരളവർമ്മ കോളേജ് അദ്ധ്യാപകൻ പ്രൊഫ. സതീശൻ എന്നിവരെ അവരവരുടെ വസതിയിൽ സന്ദർശിച്ചു. മുപ്പത്തടം ഫാത്തിമമാത ചർച്ച് സന്ദർശിച്ച ശേഷം അലുപുരം എൻ.എസ്.എസ് കരയോഗം സെക്രട്ടറി സുരേഷിനെയും വസതിയിൽ സന്ദർശിച്ചു. ബിനാനിപുരം ഫാത്തിമ മാത ദേവാലയം.
ക്രൈസ്റ്റ് ഒഫ് കിംഗ് ചർച്ച് എന്നിവിടങ്ങളിലും സ്ഥാനാർത്ഥി സന്ദർശിച്ചു.
ബി.ജെ.പി നേതാവ് രാമദാസ് വരച്ച ക്രിസ്തുദേവന്റെ ചിത്രം കെ.എസ് രാധാകൃഷ്ണനും ചിത്രകാരനും ചേർന്ന് ഫാദർ ബിജുവിന് സമ്മാനിച്ചു. ഏലൂർ വടക്കുംഭാഗം ഇൻഫന്റ് ജീസസ് കോൺവെന്റ് സന്ദർശിച്ച ശേഷം ബി.ജെ.പി മുൻ ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. മഞ്ഞുമ്മൽ സെന്റ് ജോസഫ് ആശുപത്രിയിൽ രോഗികളുടെ ക്ഷേമം അന്വേഷിക്കാനും സ്ഥാനാർത്ഥി എത്തി. വൈകിട്ട്
കുടുങ്ങാശേരിയിൽ നിന്ന് ആരംഭിച്ച് നെടുങ്ങാട്, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, ചെറായി, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മാണിബസാറിൽ പര്യടനം സമാപിച്ചു.
ഇടതുമുന്നണിയുടെ
പര്യടനം പറവൂരിൽ
കൊച്ചി: ഇടതുമുന്നണി സ്ഥാനാർത്ഥി കെ.ജെ.ഷൈനിന്റെ പറവൂർ മണ്ഡലം പൊതുപര്യടനം മൂത്തകുന്നം തറയിൽ കവലയിൽ പി.രാജീവ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മാല്യങ്കര കോളേജ്, ചെട്ടിക്കാട്, കൊട്ടുവള്ളിക്കാട് കസാക്, മൂത്തകുന്നം അങ്കണവാടിക്ക് സമീപം, മടപ്ലാതുരുത്ത് വലിയപറമ്പ് , വടക്കേക്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മടപ്ലാതുരുത്ത് ആകാശ് ബേക്കറി, വാവക്കാട് ആയുർവേദ ആശുപത്രി, ഒറവൻ തുരുത്ത്, പാല്യത്തുരുത്ത്, കുഞ്ഞിതൈ അംബേദ്കർ ഹാൾ, കുഞ്ഞിതൈ കിഴക്കേ കോളനി എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.
ഏഴിക്കര ലോക്കൽ കമ്മിറ്റിയുടെ കീഴിലെ ആദ്യ സ്വീകരണ കേന്ദ്രമായ നടുത്തെരുവിൽ എസ്. ശർമയും പീടിയേക്കപറമ്പിൽ സിനിമതാരം കെടാമംഗലം വിനോദും സ്ഥാനാർത്ഥിയെ സ്വീകരിച്ചു. കെടാമംഗലം കരിക്കുംപറമ്പിലെ മത്സ്യതൊഴിലാളികൾ പങ്കായം നൽകിയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. ഉച്ചക്ക് ശേഷം കൈതാരത്തുനിന്നും ആരംഭിച്ച പര്യടനത്തിന് കോതകുളം, നടമുറി, കൊട്ടുവള്ളി, ബ്ലോക്ക്പടി, ശാന്തിമഠം, കറിയിൽ തുടങ്ങിയ സ്ഥലങ്ങളിൽ സ്വീകരണം നല്കി.
വൈകാരിക നിമിഷങ്ങൾക്ക്
സാക്ഷിയായി ഹൈബിയുടെ പര്യടനം
കൊച്ചി: യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ ഏറ്റവും വൈകാരികമായ നിമിഷങ്ങൾക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. സ്‌പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച അൽമിറ അഷ്‌റഫും അൽഫായിസ് അഷ്‌റഫും കഴിഞ്ഞ കുറെ ദിവസങ്ങളായി ഈയൊരു മുഹർത്തതിനായി കാത്തിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ ഇരുവരും റോഡരികിൽ കാത്തിരിപ്പായിരുന്നു. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥി എത്തിയപ്പോൾ കുട്ടികളുടെ ആഹ്ലാദം അണപൊട്ടി. ഹൈബി വാഹനത്തിൽ നിന്നിറങ്ങി അവർക്ക് അരികിലേക്ക് ഓടിയെത്തി ചേർത്തുപിടിച്ചു. തങ്ങളുടെ ജീവിതത്തിൽ പ്രതീക്ഷയും ആശ്വാസവും പകർന്ന ഹൈബിയെ മറക്കാൻ കഴിയില്ലെന്ന് അൽമിറയും അൽഫായിസും പറഞ്ഞു. ഇരുവർക്കും താങ്ങും തണലുമായി ഏറെക്കാലമായി ഹൈബി ഈഡൻ ഒപ്പമുണ്ട്. സ്‌കൂളിൽ പോകാൻ വീൽചെയർ അടക്കമുള്ള എല്ലാ സഹായവും ചെയ്തതും ഹൈബിയാണ്. അന്ന് മുതൽ തുടങ്ങിയ ആത്മബന്ധമാണ് ഇവർക്കിടയിലേത്. രാവിലെ പാതാളം കവലയിൽ നിന്നാണ് ഏലൂർ, കളമശേരി മേഖലയിലെ പര്യടനം തുടങ്ങിയത്. ഉച്ചയ്ക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം പര്യടനം അവസാനിച്ചു. വൈകിട്ട് കളമശേരി മേഖലയിലെ മുട്ടറിൽ നിന്നാരംഭിച്ച് എച്ച്.എം.ടി കോളനിയിൽ സമാപിച്ചു.