001

കാക്കനാട്: തൊട്ടിയിൽ ശ്രീ ഭഗവതിയുടെ ഉത്സവത്തിന് പൂരത്തോടെ കൊടിയിറങ്ങി. ചെണ്ട മേളത്തോടും ദേവി ദേവൻമാരുടെ ദൃശ്യ വിസ്മയ രൂപങ്ങളോടും ഒപ്പം നെറ്റിപ്പാട്ടം ചാർത്തിയ മൂന്ന് ഗജവീരന്മാരുടെ അകമ്പടിയോടെ കമ്പിവേലിക്കകം ശ്രീ ബാലസുബ്രഹ്മണ്യ കാവടി സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പകൽപ്പൂരം വർണ്ണ വിസ്മയം ചാർത്തി. ഒമ്പതാം തിയതി മുതൽ 13 വരെയായിരുന്നു ഉത്സവം.