കാക്കനാട്: മോഷ്ടാവിനെ തൊണ്ടിമുതലുമായി അത്താണിയിൽ നിന്ന് തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്തു. കാക്കനാട് തുതിയൂർ സ്വദേശി ടിക്കോള എന്ന് വിളിക്കുന്ന ലിജേഷാണ് അറസ്റ്റിലായത്. അത്താണിയിലെ മോട്ടോർ നന്നാക്കുന്ന കടയിൽ ഏതാനും ദിവസങ്ങളായി സ്ഥിരമായി മോട്ടോർ മോഷണം പോയിരുന്നു. കട ഉടമയുടെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി വലയിലായത്.

നേരത്തെ എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിൽ ഇരുചക്രവാഹനം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നു. ഈ വാഹനവുമായാണ് പ്രതി പിടിയിലായത്. ജയിലിലായിരുന്ന ഇയാൾ അടുത്തിടെയാണ് ജ്യാമ്യത്തിലിറങ്ങിയത്.