കിഴക്കമ്പലം: മുറിവിലങ്ങ് ജംഗഷന് സമീപം വൈക്കോൽ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചു. ഇന്നലെ വൈകിട്ട് 6.50 ഓടെയാണ് അപകടം. പട്ടിമറ്റം ഫയർസ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ ട്വന്റി20 ഫയർയൂണിറ്റിന്റെ സഹകരണത്തോടെ തീ കെടുത്തി.