y
എരൂർ സൗത്ത് എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ വിഷു കൈനീട്ടം അമ്പാട്ട് എൻ.എം. മുരളീധരന് ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ നൽകുന്നു

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം എരൂർ സൗത്ത് ശാഖയുടെ നേതൃത്വത്തിൽ ശാഖാംഗങ്ങളായ മുതിർന്ന അംഗങ്ങൾക്ക് വിഷു കൈനീട്ടം വിതരണം ചെയ്തു. ആദ്യ കൈനീട്ടം ശാഖയുടെ ആദ്യ സെക്രട്ടറി അമ്പാട്ട് എൻ.എം. മുരളീധരന് ശാഖാ പ്രസിഡന്റ് ഗോപാലകൃഷ്ണൻ നൽകി. മുതിർന്ന അംഗങ്ങൾക്ക് അവരവരുടെ ഭവനങ്ങളിൽ എത്തി വിഷുക്കൈനീട്ടം നൽകി. വൈസ് പ്രസിഡന്റ് എം.ആർ. സത്യൻ, സെക്രട്ടറി കെ.കെ. പ്രസാദ്, യൂണിയൻ കമ്മി​റ്റി മെമ്പർ യു.എസ്. ശ്രീജിത്ത്, കമ്മറ്റി അംഗം കെ.പി.പ്രതീഷ് എന്നിവർ സന്നിഹിതരായിരുന്നു.