മൂവാറ്റുപുഴ: നിർമ്മല കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയായ അലുമിനി അസോസിയേഷന്റെ നേതൃത്വത്തിൽ നവീകരിച്ച വീടിന്റെ താക്കോൽ വാളകം പഞ്ചായത്ത് പ്രസിഡന്റ് ബിനോ. കെ. ചെറിയാൻ കൈമാറി. ഒരുമയോടെ 200 എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കടാതിയിൽ താമസിക്കുന്ന മനോജിന്റെ വീട് നവീകരിച്ച് വാസയോഗ്യമാക്കിയത്. പിതാവിന്റെ പൊടുന്നനെയുള്ള രോഗാവസ്ഥ മൂലം പഠനം പകുതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന കുട്ടികളും ഭാര്യയുമായി ജീവിക്കുന്ന കുടുംബത്തിന്റെ ദുരവസ്ഥ അറിഞ്ഞ നാം ഭാരവാഹികൾ പഞ്ചായത്ത് മെമ്പർ കെ .പി എബ്രഹാം മുഖേന ഇവരെ സമീപിക്കുകയും തുടർന്ന് പുനർ നിർമ്മാണ പ്രവർത്തികൾ ഏറ്റെടുക്കുകയുമായിരുന്നു.