മൂവാറ്റുപുഴ: മഞ്ഞള്ളൂർ ശ്രീ ധർമ്മശാസ്താ സുബ്രമണ്യ ഭദ്രകാളീ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠാമഹോത്സവത്തിന് കൊടിയേറി. 20ന് സമാപിക്കും. ഇന്നലെ രാവിലെ 8.05നും 10.12നും മദ്ധ്യേ ബ്രഹ്മശ്രീ മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ധ്വജ പ്രതിഷ്ഠാ ചടങ്ങ്. വൈകിട്ട് 7ന് തൃക്കൊടിയേറ്റ് ചടങ്ങും നടന്നു. ഇന്ന് രാത്രി 7ന് കളമെഴുത്തും പാട്ടും, 8ന് കൈകൊട്ടികളി, 8.30ന് നാടൻപാട്ട്. 17ന് രാത്രി 8.30ന് നാടകം. 18ന് രാത്രി 7ന് താലപ്പൊലി ഘോഷയാത്ര, 8.30ന് നൃത്ത സന്ധ്യ . 19ന് രാത്രി 8.30ന് ബാലെ. 20ന് വൈകീട്ട് 6.15 ആറാട്ട്, രഥഘോഷയാത്ര, താലപ്പൊലി, തൃക്കൊടിയിറക്ക്, രാത്രി 8ന് ഗാനമേള.