nagarasaba
ഹരിത കേരള മിഷൻ എ പ്ലസ് സർട്ടിഫിക്കറ്റ് മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഏറ്റുവാങ്ങുന്നു.

മൂവാറ്റുപുഴ: വിവിധ മേഖലകളിലെ കാര്യക്ഷമമായ പ്രവർത്തനം മുൻനിർത്തി മൂവാറ്റുപുഴ നഗരസഭക്ക് ഹരിത കേരള മിഷൻ എ പ്ലസ് സർട്ടിഫിക്കറ്റ് ലഭിച്ചു. മാലിന്യ സംസ്കരണം, ജല സുരക്ഷ, ഊർജ സംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണം എന്നീ മേഖലകളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ഹരിത കേരളം മിഷൻ ഗ്രേഡിംഗ് നിശ്ചയിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കാര്യാലയം, ഹരിത കേരള മിഷൻ ജില്ലാ ഓഫീസ്, കേരള ഖര മാലിന്യ പരിപാലന പദ്ധതി, ജില്ല ശുചിത്വമിഷൻ ഓഫീസ് എന്നിവയുടെ മാർഗ നിർദ്ദേശങ്ങൾ പാലിച്ചുള്ള പ്രവർത്തനമാണ് മൂവാറ്റുപുഴ നഗരസഭയെ നേട്ടത്തിന് അർഹമാക്കിയത്. ഇതിന് പുറമെ ജില്ലയിൽ അഞ്ച് നഗരസഭകൾക്ക് എ ഗ്രേഡും ലഭിച്ചു. ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ഹാഷിം നഗരസഭയിൽ എത്തി സർട്ടിഫിക്കറ്റ് നഗരസഭ ചെയർമാൻ പി.പി. എൽദോസിന് കൈമാറി.