udf
യു.ഡി.വൈ.എഫ്. മണ്ഡലം കമ്മിറ്റി പായിപ്ര കവലയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർ ടി.എ. അഹമദ് കബീർ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: കോൺഗ്രസിന്റെ ജനാധിപത്യ ബോധം തിരിച്ചറിയുന്നതിൽ ഇടത് പക്ഷത്തിന് സംഭവിച്ച ദീർഘവീക്ഷണമില്ലായ്മയാണ് വർഗീയ ഫാസിസ്റ്റുകൾ ഇന്ത്യയിൽ അധികാരത്തിലെത്താൻ കാരണമായതെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി.എ.അഹമ്മദ് കബീർ. ഇന്ത്യയൊട്ടാകെ ബി.ജെ.പി.ക്കെതിരെ ജനാധിപത്യ-മതേതര സഖ്യമായ ഇന്ത്യാ മുന്നണി വമ്പിച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും ഇത് തിരിച്ചറിഞ്ഞാണ് മോദി സർക്കാർ ഇ.ഡി.യെയും മറ്റും ഇറക്കി അരാജകത്വം സൃഷ്ടിക്കുന്നതെന്നും കബീർ ആരോപിച്ചു. യു.ഡി.വൈ.എഫ്. മണ്ഡലം കമ്മിറ്റി പായിപ്ര കവലയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.വൈ.എഫ്. ചെയർമാൻ ഷബാബ് വലിയ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡി. സി.സി. ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് മുഖ്യപ്രഭാഷണം നടത്തി.

കെ.എം.അബ്ദുൽ മജീദ്, പി.എ. ബഷീർ, സാബു ജോൺ , പായിപ്ര കൃഷ്ണൻ, വി.ഇ. നാസർ, കെ.കെ. ഉമ്മർ, ഷാൻ പ്ലാക്കുടി, മാത്യുസ് വർക്കി, എന്നിവർ പ്രസംഗിച്ചു.