kala
ഫൈൻ ആർട്ട്സ് ഹാളി​ൽ സ്വാതി കലോത്സവം

കൊച്ചി: കേരള ഫൈൻ ആർട്സ് സൊസൈറ്റി സ്വാതി കലോത്സവം 19, 20 തീയതി​കളി​ൽ നടക്കും. 19 ന് ഡോ. മുകുന്ദനുണ്ണിയുടെ കർണ്ണാടക സംഗീത കച്ചേരി. പാലാ സി​.കെ.. രാമചന്ദ്രന്റെ ശി​ഷ്യനായ മുകുന്ദനുണ്ണി​ 30 വർഷമായി കർണാടക സംഗീതരംഗത്തുണ്ട്. ഹിന്ദുസ്ഥാനി സംഗീതവും അദ്ദേഹം അവതരിപ്പിക്കാറുണ്ട് 20ന് ഡോ, മിനി പ്രമോദിന്റെ മോഹിനിയാട്ടം. കലാന്ദിക സ്കൂൾ ഒഫ് ഡാൻസ് ഡയറക്ടർ ആയ മിനി പ്രമോദ്, കലാമണ്ഡലം ക്ഷേമാവതിയുടെ ശിഷ്യയാണ്. വൈകീട്ട് 6.30നാണ് ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ പരിപാടി. വിവരങ്ങൾക്ക് ഫോൺ​: 2352730, 9496366730.