kedamagalam
കെടാമംഗലം സദാനന്ദൻ അനുസ്മരണവും പുരസ്കാര ദാനവും ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കെടാമംഗലം സദാനന്ദൻ സ്മാരക കലാ സാംസ്കാരിക വേദി, കേസരി സദസ്, വെളുത്താട്ട് ക്ഷേത്ര ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കെടാമംഗലം സദാനന്ദൻ അനുസ്മരണവും, പുരസ്കാര സമർപ്പണവും, ആദരിക്കലും നടത്തി. വെളുത്താട്ട് വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രാങ്കണത്തിൽ നടന്ന സമ്മേളനം ജസ്റ്റിസ് എൻ. നഗരേഷ് ഉദ്ഘാടനം ചെയ്തു. ആലപ്പി ഋഷികേശ് അദ്ധ്യക്ഷനായി. എസ്. ശർമ്മ മുഖ്യപ്രഭാഷണം നടത്തി. സിനിമ സംവിധായകൻ ജയരാജ്, വക്കം ഷക്കീർ, വി.ഡി. പ്രേംനാഥ്, നരീക്കൽ രാജീവ് കുമാർ എന്നിവർക്ക് ജസ്റ്റിസ് എൻ. നഗരേഷ് പുരസ്കാര സമർപ്പണം നടത്തി. പ്രദീപ് റോയ്, സേതുരാജ്, കെടാമംഗലം സിനീഷ് ചന്ദ്രൻ എന്നിവരെ ആദരിച്ചു. കേരള സംഗീത നാടക അക്കാദമി കൗൺസിൽ അംഗം സഹീർ അലി, നടൻ വഞ്ചിയൂർ പ്രവീൺകുമാർ, കാഥികൻ പുളിമാത്ത് ശ്രീകുമാർ, ഗായകൻ ഒ.യു. ബഷീർ, നടൻ വിനോദ് കെടാമംഗലം, അഡ്വ. കെ. സുജയ് സത്യൻ എന്നിവർ സംസാരിച്ചു. കാഥികൻ സൂരജ് സത്യന്റെ കർണൻ കഥാപ്രസംഗവും നടന്നു.