പെരുമ്പാവൂർ : ഡ്രൈവർമാർക്ക് തലവേദനയായ പെരുമ്പാവൂർ പുഷ്പ ജംഗ്ഷനിലെ വെള്ള വര റോഡ് ബ്ലോക്കിംഗ് അധികൃതർ ഒടുവിൽ മഞ്ഞ വരയാക്കി. മഞ്ഞ ചതുരത്തിനു പകരം അബദ്ധത്തിൽ വെള്ളയായി പോയത് തെറ്റാണെന്നും വാഹനം ഓടിക്കുന്നവരിൽ ഇത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും കാണിച്ച് ഈ മാസം 2ന് കേരള കൗമുദി വാർത്ത നൽകിയിരുന്നു. തെറ്റുതിരുത്താൻ ഒരാഴ്ച സമയം എടുത്തെങ്കിലും പ്രത്യേക റോഡ് ബ്ലോക്കിംഗ് മഞ്ഞനിറത്തിൽ കറക്ട് ചെയ്ത് നഗരസഭാധികൃതർ തലയൂരുകയായിരുന്നു. പുഷ്പാ ജംഗ്ഷനിൽ കഴിഞ്ഞ മാസം 24നാണ് റോഡ് ബ്ളോക്ക്മാർക്കിംഗ് നടപ്പാക്കിയത്. മഞ്ഞ നിറത്തിൽ മാർക്ക് ചെയ്തിരിക്കുന്ന ഭാഗത്ത് വാഹനം നിർത്തുകയോ യാത്രക്കാർ നിൽക്കുകയോ പാടില്ല എന്നാണ് മോട്ടോർ വാഹന നിയമം. ഇവിടെ എന്നാൽ മഞ്ഞക്കു പകരം വെള്ളനിറമായി പ്പോയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.