തൃപ്പൂണിത്തുറ: ചൂരക്കാട്ടുണ്ടായ വെടിക്കെട്ടപകടത്തിൽ സേവനം നടത്തിയ ഫയർ ഫോഴ്‌സ് സേനാംഗങ്ങളെ റസിഡന്റ്സ് അസോസിയേഷൻ കോർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ അപ്പക്‌സ് ബോഡിയും തൃപ്പൂണിത്തുറ മേഖലാ കമ്മിറ്റിയും സംയുക്തമായി അനുമോദിച്ചു.
സ്റ്റേഷൻ ഓഫീസർ കെ.വി. മനോഹരനെ ഏലൂർ ഗോപിനാഥും കെ.കെ. വാമലോചനനും പൊന്നാട അണിയച്ചാദരിച്ചു. കെ.കെ. വാമലോചനൻ, സി.പി. ബൈജു, പി.കെ. സന്തോഷ്, കെ.ജി. രാധാകൃഷ്ണൻ, ടി.എൻ. പ്രതാപൻ, രാധാകൃഷ്ണൻ കടവുങ്കൽ, കെ. അപ്പുകുട്ടൻ, ടി.ആർ രാമചന്ദ്രൻ, ദിലിപ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.