പെരുമ്പാവൂർ: അൻപതാണ്ടിലേറെയായി ഗാനമേളകളിൽ സജീവമായ പെരുമ്പാവൂരിന്റെ സ്വന്തം പാട്ടുകാരി യമുന ഗണേഷിന് ആദരമേകി പെരുമ്പാവൂർ ശ്രീധർമ്മശാസ്താ ക്ഷേത്രോപദേശകസമിതി. ക്ഷേത്രത്തിലെ വിഷുവിളക്കുത്സവത്തിന്റെ സമാപനദിവസമായ ഇന്നലെ ക്ഷേത്രത്തിൽ യമുന ഗണേഷ് സംഗീതാരാധന നടത്തിയിരുന്നു. മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്‌സ് ഗാനമേളസംഘത്തിലൂടെയാണ്
യമുന പ്രശസ്തയായത്. സംഗീതസംവിധായകൻ പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ പ്രഥമ ശിഷ്യയാണ്.
പെരുമ്പാവൂർ രാജലക്ഷ്മിയുടെ കീഴിൽ വീണവാദനവും അഭ്യസിച്ചു. ഒരുവർഷം മുമ്പ് സ്വന്തമായി ഗാനം സംഗീതസംവിധാനം ചെയ്തു പാടി യു-ട്യൂബിൽ റീലിസ് ചെയ്തിരുന്നു. വർഷങ്ങളായി കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ പ്രവർത്തിയ്ക്കുന്ന ശാസ്താ സംഗീതവിദ്യാലയത്തിലെ അദ്ധ്യാപികയാണ് 64 വയസുള്ള യമുന ഗണേഷ്.