പെരുമ്പാവൂർ:ഒക്കൽ ടി.എൻ.വി വായനശാലയുടെ നേതൃത്വത്തിൽ ശതാഭിഷിക്തനായ ശ്രീകുമാരൻ തമ്പിക്ക് ആദരമർപ്പി ച്ചു കൊണ്ട് ഒക്കലിൽ നടന്ന ഗാനാർച്ചന ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ദേവിക ഡിജിറ്റൽ മീഡിയ പുറത്തിറക്കിയ ഷോർട്ട് ഫിലിം ഓർമ്മ പൂക്കളിന്റെ പ്രദർശനവുംനടന്നു. പുതിയ ഷോർട്ട് ഫിലിം ദൈവത്തിന്റെ സ്വന്തം മണി ഓർഡറിന്റെ സ്വിച്ച് ഓൺ കർമ്മം സിനിമ തിരക്കഥാകൃത്ത് ബിജു വട്ടപ്പാറ നിർവഹിച്ചു. വായനശാലാ പ്രസിഡൻ്റ് സി.വി. ശശിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.കെ. ഷാജി, കെ. അനുരാജ് വി.എസ്. ഷൈബു, പി.വി. ഷിബു, എം.വി. ബാബു എന്നിവർ സംസാരിച്ചു.