കൊച്ചി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ ട്വന്റി 20യുടെ മൗനം അപലപനീയമാണെന്ന് ആർ.എസ്.പി ജില്ലാ കമ്മി​റ്റി അഭിപ്രായപ്പെട്ടു.

ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.കെ.എ അസീസ്, ജെ. കൃഷ്ണകുമാർ, എസ്. ജലാലുദിൻ, കെ.ടി വിമലൻ, ബേബി പാറേക്കാട്ടിൽ, എ.എസ് ദേവപ്രസാദ്, പി.എസ് ഉദയഭാനു, തമ്പി മത്തായി, ശ്രീകാന്ത് എസ്. നായർ, ജി. വിജയൻ അഷറഫ് പാളി എന്നിവർ സംസാരി​ച്ചു.