അങ്കമാലി : സംസ്ഥാന പൊതുമേഖലാ ചിട്ടി സ്ഥാപനമായ കെ.എസ്.എഫ്.ഇ യിലെ ചിട്ടി കമ്മീഷൻ ഏജന്റുമാരുടെ കമ്മീഷൻ വർദ്ധിപ്പിക്കാൻ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് കെ.എസ്.എഫ്.ഇ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ മേഖലാ പ്രവർത്തക സമ്മേളനം തീരുമാനിച്ചു. യൂണിയൻ പ്രസിഡന്റ് വി. പി. ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ സാബു ജേക്കബ് അദ്ധ്യക്ഷനായി. എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. മുരളി, ഡി.സി.സി ജനറൽ സെക്രട്ടറി കെ. വി. സജീവൻ, അമൽ എൽദോസ്, പോൾ ജോവർ, ദേവസി മാടൻ, ജെയ്സൺ ജേക്കബ്, ജോയ് ആവോക്കാരൻ, ബാബു ജോസഫ്, എൻ. ജോജോൻ, ടി. ജി. സുനിൽ കുമാർ, പി. എ. ലിന്റ, എന്നിവർ പ്രസംഗിച്ചു.