കൊച്ചി: ഡോ.ബി.ആർ. അബേദ്ക്കറുടെ 133 ാമത് ജന്മവാർഷികം ഭാരതിയ ദളിത് കോൺഗ്രസ് ഇന്ത്യൻ ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചു. വൈറ്റിലയിൽ സംഘടിപ്പിച്ച അനുസ്‌മരണത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറിയും ദളിത് നേതാവുമായ എം.കെ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു,
മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ. വിനോദ്, മുൻമന്ത്രി ഡൊമനിക് പ്രസന്റേഷൻ, ഡി.സി.സി സെക്രട്ടറിമാരായ അഭിലാഷ്, ടോണി ചമ്മണി. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അനിൽ കുമാർ, ജനറൽ സെക്രട്ടറിമാരായ രാജു കുമ്പളാൻ, സുബ്രമണ്യൻ, വനിത കോൺഗ്രസ് ജില്ലാ സെക്രട്ടറി നിർമ്മല, ദളിത് ജില്ലാ സെക്രട്ടറിമാരായ കെ.പി. ബാബു, പ്രഭാകരൻ ആമ്പലൂർ, സാബു സഹദേവൻ, സുനിത മുവാറ്റുപുഴ തുടങ്ങിയവർ സംസാരിച്ചു.