kalabhavan-peter-68

അങ്കമാലി: പീച്ചാനിക്കാട് ആളുക്കാരൻ കലാഭവൻ പീറ്റർ (68) നിര്യാതനായി. കൊച്ചിൻ കലാഭവനിൽ കാൽനൂറ്റാണ്ട് മ്യൂസിക് അദ്ധ്യാപകനായിരുന്നു. അങ്കമാലിയിൽ സ്വന്തമായി കലാസദൻ എന്ന പേരിൽ സ്ഥാപനം തുടങ്ങി ദീർഘകാലം സംഗീതോപകരണങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകനായിരുന്നു. ഭാര്യ: അങ്കമാലി നഗരസഭ മുൻ കൗൺസിലറും അങ്കണവാടി അദ്ധ്യാപികയുമായിരുന്ന റേയ്ചൽ പീറ്റർ. പൊയ്ക്കാട്ടുശേരി പുതുശേരി കുടുംബാംഗം. മക്കൾ: അഞ്ജു (ഓസ്ട്രേലിയ), അനു, അനില (ഇരുവരും ന്യൂസിലാൻഡ്). മരുമക്കൾ: ബിന്റോ, എൽദോ, അരുൺ.