പെരുമ്പാവൂർ: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബസംഗമവും ഇന്നും നാളെയുമായി പെരുമ്പാവൂർഅപ്പൂസ് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ 9ന് അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും, ഡോ. ടി.ഒ. പൗലോസ് മോട്ടിവേഷൻ ക്ലാസും നടത്തും. കുടുംബസംഗമം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടോമി സെബാസ്റ്റ്യൻ അദ്ധ്യക്ഷനാകും. നാളെ രാവിലെ 9.30ന് പ്രതിനിധി സമ്മേളനം കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ എബ്രഹാം മാത്യുവും തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ഒളിംപ്യൻ പി.ആർ. ശ്രീജേഷും ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ടോമി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷനും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. മുഖ്യാതിഥിയുമാകും. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന, പി.കെ. ലംബോധരൻ നായർ, നഗരസഭാ ചെയർമാൻ ബിജു ജോൺ ജേക്കബ് എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ ടോമി സെബാസ്റ്റ്യൻ, പോൾ ജോസഫ്, ടി.എ. മുഹമ്മദ് ബഷീർ, കെ.എസ്. സലിം എന്നിവർ പങ്കെടുത്തു.