കൊച്ചി: ജെ.സി.ഐ ഇടപ്പള്ളി, തൃപ്പൂണിത്തുറ ചാപ്റ്ററുകളുടെ സംയുക്താഭിമുഖ്യത്തിൽ 'പോഡിയം ടു പിക്‌സൽ' എന്ന പേരിൽ പ്രസംഗപരിശീലന പരിപാടി 19, 20 തിയതികളിൽ കാക്കനാട് എൻ. ജി. ഒ ക്വാർട്ടേഴ്‌സ് യൂത്ത് ഹോസ്റ്റൽ ഹാളിൽ സംഘടിപ്പിക്കും.
പ്രസംഗകലയിലെ പരിശീലകരായ സുദീപ് സെബാസ്റ്റ്യൻ, നിബു ജോൺ, അനൂപ് ജോൺ, ജിനു മാധവൻ എന്നിവർ നയിക്കുന്ന പരിശീലനത്തിൽ 12 മുതൽ 18 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. രജിസ്ട്രേഷനും വിവരങ്ങൾക്കും : 99460 00124, 96795 15202.