plant
പോണേക്കര പൊന്നാടി പ്‌ളാന്റ് ഹൗസ് നഴ്‌സറിയിൽ വന്ന് കൃഷിപാഠം പഠിച്ച കുട്ടികൾക്ക് പോണേക്കര എൻ.എസ്.എസ് കരയോഗം വനിതാ സമാജം സെക്രട്ടറി കെ. ഏ. രമാദേവി വിഷു കൈനീട്ടമായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്നു.

കൊച്ചി: പോണേക്കര പൊന്നാടി പ്ലാന്റ് ഹൗസ് വിഷു ദിനത്തിൽ കുട്ടികൾക്കായി വിള പരിചയപെടുത്തൽ, കൃഷിരീതി പഠനം, തൈ നടീലും പരിപാലനവും എന്നി​വയി​ൽ ക്ലാസ് നടത്തി.
പോണേക്കര എൻ.എസ്.എസ് വനിതാ സമാജം സെക്രട്ടറി കെ.എ. രമാദേവി കുട്ടികൾക്ക് ഫലവൃക്ഷ തൈകളായ പേര, നാരകം, മുരിങ്ങ, പപ്പായ, റമ്പൂട്ടാൻ, തുടങ്ങിയവയുടെ ഹൈബ്രിഡ് തൈകൾ സൗജന്യമായി നൽകി. കുട്ടികളുടെ കൃഷി രീതിയെ നിരീക്ഷിക്കാൻ പരിസ്ഥിതി പ്രവർത്തകൻ ഏലൂർഗോപിനാഥിന്റെ നേതൃത്വത്തിൽ കെ.കെ. നാരായണൻ നായർ, ഏ.വി. ശ്രീകുമാർ, കെ.പി.അനിൽകുമാർ, മിനി , പുഷ്പാ മണി, ജുവൽചെറിയാൻ, കവി വേണു നാഗലശേരി എന്നിവരെ ചുമതലപ്പെടുത്തി.