മൂവാറ്റുപുഴ : ദേവികുളം മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഇടുക്കിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻകുര്യാക്കോസിന് ഉജ്വലമായ വരവേൽപ്പ് .ദേവികുളം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനം കാന്തല്ലൂർ ടൗണിൽ മുൻ എം.എൽ.എ എ.കെ. മണി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ എം.ബി സൈനുദ്ധിൻ അദ്ധ്യക്ഷത വഹിച്ചു. അലോഷ്യസ് സേവ്യർ, ഏ.പി. ഉസ്മാൻ, ഒ.ആർ. ശശി, ജി. മുനിയാണ്ടി, കെ.എ. കുര്യൻ, ഡി. കുമാർ, എം. വിജയകുമാർ, ജി. മുരുകയ്യ, കെ.എം. ഖാദർ കുഞ്ഞ്, ബാബു കീച്ചേരി, കെ.കെ. ബാബു, തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് രാവിലെ കാന്തല്ലൂർ ടൗൺ, കീഴാന്തൂർ, ചൂരക്കുളം, കോവിൽ കടവ്, ചേരുവാട്, നാച്ചി വയൽ, മറയൂർ ടൗൺ, പള്ളനാട്, കാപ്പി സ്റ്റോർ, ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. ഉച്ചക്ക് ശേഷം വാഗവര ഫാക്ടറി, തലയാർ, നയമക്കാട്, കന്നിമല ഫാക്ടറി, പെരിയമ്മ ഫാക്ടറി, നല്ലതണ്ണി ഈസ്റ്റ്, കല്ലാർ ഫാക്ടറി, നടയാർ സൗത്ത്, മൂന്നാർ കോളനി എന്നിവിടങ്ങളിൽ പര്യടനം നടത്തി മൂന്നാർ ടൗണിൽ സമാപിച്ചു. വട്ടവട, മാട്ടുപ്പെട്ടി, ചിന്നകനാൽ എന്നിവിടങ്ങളിലെ പ്രചാരണത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ദേവികുളം മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനം പൂർത്തിയാക്കി.
രണ്ടാം ഘട്ട സ്ഥാനാർത്ഥി പര്യടനത്തിന്റെ ഭാഗമായി ഡീൻ കുര്യാക്കോസ് ഇന്ന് മുവാറ്റുപുഴയിൽ പ്രചാരണം നടത്തും.രാവിലെ ആവോലിയിൽ പുളിക്കായത്ത് കടവിലാണ് പര്യടന ഉദ്ഘാടനം. ആവോലി, മാറാടി, വാളകം, മുളവൂർ, പായിപ്ര, മുവാറ്റുപുഴ ടൗൺ എന്നിവിടങ്ങളിലാണ് നാളെ പര്യടനം. വൈകിട്ട് കീച്ചേരിപ്പടി റോയൽ ജംഗ്ഷനിൽ പര്യടനം സമാപിക്കും.