moosa-haji

ആലുവ: ആലുവ സെൻട്രൽ മസ്ജിദ് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ ആലുവ ഈസ്റ്റ് തോട്ടത്തിൽ തച്ചവള്ളത്ത് വീട്ടിൽ ടി.എസ്. മൂസഹാജി (81) നിര്യാതനായി. ആലുവ ഹജ്‌ സെൽ കൺവീനറാണ്. മുസ്ലിംലീഗ് തോട്ടുംമുഖം ശാഖാ പ്രസിഡന്റും ക്രെസന്റ് പബ്‌ളിക് സ്‌കൂൾ ട്രസ്റ്റ് ട്രഷററുമാണ്. ഓൾ കേരള ഫ്രൂട്ട് മർച്ചന്റ്‌സ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് സംസ്ഥാന കൗൺസിലർ, കെ.എം. ഇ.എ സംസ്ഥാന എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം, ജമാഅത്ത് കൗൺസിൽ താലൂക്ക് ട്രഷറർ എന്നീ ചുമതലകളും വഹിച്ചിരുന്നു. പഴവർഗങ്ങളുടെ മൊത്തവ്യാപാരിയായിരുന്നു.

ഭാര്യ: മാഞ്ഞാലി അയ്യാലിൽ ബുഹാരിയുടെ മകൾ ആമിന. മക്കൾ: അബ്ദു റഫീഖ് (കെ.എ.പി ഫ്രൂട്സ്), അബ്ദു റഊഫ് (ബ്രിസിനസ്), റഈസ. മരുമക്കൾ: അബ്ദു റസാഖ്, ഷാനിത മെഹ്ജൂബ.