ആലുവ: എടത്തല അൽ അമീൻ കോളേജിന്റെ നേതൃത്വത്തിൽ നൊച്ചിമ സേവന ലൈബ്രറിയുടെ സഹകരണത്തോടെ സമ്മർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കും. ബാസ്‌കറ്റ് ബോൾ, നെറ്റ് ബോൾ, കബഡി, ഖൊഖൊ, സുംബ, എറോബിക്‌സ്, പേഴ്‌സണൻ ഫിറ്റ്‌നസ് പരിശീലനം എന്നീ വിഭാഗങ്ങളിലാണ് പരിശീലനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കുക. ഫോൺ: 9847000031, 9995214977.