packru
മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രത്തിൽ സംഘടിപ്പിച്ച വിഷുത്തൈനീട്ടം പരിപാടി സിനിമാതാരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്യുന്നു. സ്വാമി അനഘാമൃതാനന്ദപുരി സമീപം.

ആലുവ: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ വിഷുദിനത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. മഠത്തിന്റെ യുവജനവിഭാഗമായ അയുദ്ധിന്റെ നേതൃത്വത്തിലാണ് കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രത്തിൽ വിഷുത്തൈനീട്ടം പരിപാടി സംഘടിപ്പിച്ചത്. സിനിമാതാരം ഗിന്നസ് പക്രു വൃക്ഷത്തൈ വിതരണോദ്ഘാടനം ചെയ്തു. സ്വാമി അനഘാമൃതാനന്ദപുരി അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ കെ.വി. പ്രദീപ് കുമാർ, ക്ഷേത്രം ദേവസ്വം പ്രസിഡന്റ് രൂപേഷ് രാജ്, അയുദ്ധ് മെന്റർ പി.ഡി. ഉണ്ണികൃഷ്ണൻ, നീതു അനൂപ് തുടങ്ങിയവർ സംസാരിച്ചു. പിറവം, നെടുമ്പാശ്ശേരി, നെല്ലിമറ്റം, പുല്ലുവഴി, ചെല്ലാനം എന്നിവിടങ്ങളിലും കൊച്ചി ബ്രഹ്മസ്ഥാനത്തും വിഷുത്തൈനീട്ടം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ വിതരണം ചെയ്തു.