esaf
കശമശേരിയിൽ ആരംഭിച്ച ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ റീജിയണൽ ഓഫീസ് എം.ഡിയും സി.ഇയുമായ കെ. പോൾ തോമസ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ റീജിയണൽ ഓഫീസ് കളമശേരിയിൽ എം.ഡിയും സി.ഇയുമായ കെ. പോൾ തോമസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ശാഖയുടെ ഉദ്ഘാടനം രാജഗിരി പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ബെന്നി നൽകര നിർവഹിച്ചു.

കളമശേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ. നിഷാദ് എ.ടി.എം കൗണ്ടർ ഉദ്ഘാടനം ചെയ്തു. മൈക്രോ ബാങ്കിംഗ് ഡിവിഷന്റെ ഉദ്ഘാടനം മാനെ കാൻകോർ ഇൻഗ്രീഡിയന്റ്‌സ് സി.ഇ.ഒ ഡോ. ജീമോൻ കോരയും ലോക്കറിന്റെ ഉദ്ഘാടനം ജമാൽ നീരുങ്ങലും നിർവഹിച്ചു. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് അഡ്മിനിസ്‌ട്രേഷൻ ഹെഡ് ബോസ്‌കോ ജോസഫ് സംസാരിച്ചു.