ആലുവ: എടത്തല കുഞ്ചാട്ട്കാവ് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന് തുടക്കമായി. ഏപ്രിൽ 23ന് പകൽപൂരത്തോടെ സമാപിക്കും. ഉത്സവദിവസങ്ങളിൽ പ്രത്യേക പൂജകൾക്ക് പുറമെ ഇന്ന് ഗ്രാമോത്സവം, നാളെ തിരുവാതിരക്കളി കൈകൊട്ടിക്കളി, 18നും 19നും നൃത്തനൃത്ത്യങ്ങൾ, 20ന് വയലിൻ സോളോ, 21ന് രുദ്രപ്രജാപതി ബാലെ, 22ന് വിവിധ കലാപരിപാടികൾ, 23ന് മഹാസർപ്പൂജ, പകൽപൂരം, മഹാ പ്രസാദഊട്ട്, താലപ്പൊലി എന്നിവയോടെ സമാപിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ദേവനാരായണൻ നമ്പൂതിരിപ്പാട്, മേൽശാന്തി ദാമോദരൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.എൻ. ദേവാനന്ദൻ, സെക്രട്ടറി വി.കെ. രവീന്ദ്രൻ, മഹോത്സവ കമ്മിറ്റി പ്രസിഡന്റ് സുകു സോമരാജ്, സെക്രട്ടറി ടി.ബി. രാമപ്പൻ തുടങ്ങിയവർ നേതൃത്വം നൽകും.