padam
എം ഫാത്തിമ

കൊച്ചി: സംസ്ഥാന ജൂനിയർ വനിതാ വിഭാഗം ഹോക്കി ചാമ്പ്യൻഷിപ്പിലേക്കുള്ള എറണാകുളം ജില്ലാ ടീമിനെ എം.ഫാത്തിമ മെഹറിൻ നയിക്കും. ഫിലീഷ്യ റോസ് സാജനാണ് വൈസ് ക്യാപ്റ്റൻ. ടീം: അനഘ ജൂഡ്‌സൺ, അനാമിക വി ആർ, അന്ന വിനു, ആതിര ഷാജി, ബെസി എൽദോസ്, ഹോസിയ മരിയ, ഹൃദ്യ ഇ.പി, പാർവതി കെ.സജു, ആഗ്നസ്, റിറ്റി ടിറ്റു, സനുഷ സുദർശനൻ, ശിഘ വിജയൻ, ശിവകാമി ടി.എ, ശ്രുതിക എ.ടി, വാസകി, ആദിത്യ ബിജു. നവീദ് മുഹമ്മദ് കോച്ചും ശലഭ എം. ഡേവിഡ് മാനേജരുമാണ്. മലപ്പുറത്ത് നടക്കുന്ന ചാമ്പ്യൻഷിപ്പിനായി ടീം ഇന്ന് പുറപ്പെടും.