ആലുവ: ആലുവ അമേച്വർ സ്‌പോർട്ട് ക്ലബ്ബിന്റെയും ആലുവ മുൻസിപ്പൽ സ്‌പോർട്ട് ക്ലബ്ബിന്റെയും ആലുവ വെറ്ററൻസ് ഫുട്‌ബാളേഴ്‌സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ അവധിക്കാല ഫുട്‌ബാൾ പരിശീലന ക്യാമ്പ് സമാപിച്ചു. ആലുവ യു സി കോളേജ് കായിക വിഭാഗം മേധാവി ഡോ എം. ബിന്ദു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ജെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫാ തോമസ് നങ്ങ്യാമാലിയിൽ, ഇട്ടി മാത്യു, ചിന്നൻ ടി. പൈനാടത്ത്, കെ.പി. പോൾസൺ, എം.ടി. ഫ്രാൻസിസ്, ജെയിംസ്, എൻ.ജെ. ജേക്കബ്, സി.പി. രാജൻ, സിനിൽ, ഡാനിയൽ എന്നിവർ സംസാരിച്ചു.