കൊച്ചി: കെ.സി. വേണുഗോപാലിന്റെ ഇലക്ഷൻ പ്രചരണാർത്ഥം എത്തിയ എ.ഐ.സി.സി ന്യൂനപക്ഷ ഡിപ്പാർട്ട്മെന്റ് അഖിലേന്ത്യാ ചെയർമാനും മഹാരാഷ്ട്ര എം.പിയുമായ ഇമ്രാൻ പ്രതാപ് ഗർഹിയെ കോൺഗ്രസ് പ്രവർത്തകർ നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരിച്ചു. ന്യൂനപക്ഷ വിഭാഗം ദേശീയ കോഓർഡിനേറ്റർ ഹെൻട്രി ഓസ്റ്റിൻ, ദേശീയ വൈസ് പ്രസിഡന്റ് ഇക്ബാൽ വലിയവീട്ടിൽ, ന്യൂനപക്ഷ വിഭാഗം സംസ്ഥാന ചെയർമാൻ
ഷിഹാബുദീൻ, എറണാകുളം ജില്ലാ ന്യൂനപക്ഷ വിഭാഗം ചെയർമാൻ എൽദോ കെ. ചെറിയാൻ, സെക്രട്ടറി പി.ജെ. ബെന്നി, ഐഡ പിൻഹീറോ , എറണാകുളം നിയോജക മണ്ഡലം ചെയർമാൻ എം.വി. ജോർജ് മനയിൽ തുടങ്ങിയവർ പങ്കെടുത്തു.