ചോറ്റാനിക്കര :വിവാഹ ചെലവിനായി മാറ്റിവെച്ച തുകയിൽ നിന്ന് കനിവ് പാലിയേറ്റീവ് കെയർ വില്ലേജ് കമ്മിറ്റിക്ക് സംഭാവനയായി 10000 രൂപ നൽകി നവദമ്പതികൾ. സി. പി. എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റി അംഗവും കർഷകത്തൊഴിലാളി യൂണിയൻ വില്ലേജ് പ്രസിഡന്റുമായ പള്ളിത്താഴം കോലഞ്ചേരിൽ ബിനു കെ. ബേബിയുടെയും നിഷ ബിനുവിന്റെയും മകൻ ബിച്ചു കെ. ബേബിയുടെയും ഇടുക്കി രാജ് പുരം ചാത്തം കുന്നത്ത് സെബാസ്റ്റ്യന്റെയും മേരിയുടെയും മകൾ ക്രിസ്റ്റിയുടെയും വിവാഹ വേദിയാണ് ഇതിനു സാക്ഷ്യം വഹിച്ചത്. തൃപ്പൂണിത്തുറ പീപ്പിൾ സ് അർബൻ ബാങ്ക് ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ടി.സി.ഷിബു സഹായം ഏറ്റുവാങ്ങി. കനിവ് പാലിയേറ്റീവ് മുളന്തുരുത്തി മേഖലാ കമ്മിറ്റി സെക്രട്ടറി പി എൻ പുരുഷോത്തമൻ രക്ഷാധികാരി പി.ഡി. രമേശൻ, പ്രസിഡന്റ് എ. ഒ.പീറ്റർ മുളന്തുരുത്തി മാർത്തോമൻ കത്രീഡൽ വികാരി ഫാദർ. പൗലോസ് ചാത്തോത്ത് ,കെ.എ. ജോഷി, ടി എസ് ഗഗാറിൻ, ബിനു. കെ. ബേബി, കെ. പി. പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.